Wednesday, June 27, 2007

സഹായഹസ്തങ്ങള്‍ നീളട്ടെ


പ്രിയരെ,

ഇന്ന് സജിയുടെ ബ്ലോഗിലാണ് ഇത് കണ്ടത്. സജിക്ക് ഞാന്‍ ഈമെയില്‍ അയക്കുകയും ചെയ്തു (http://ajithmohan.blogspot.com/2007/06/blog-post_27.html). പഞ്ചായത്ത് പ്രസിഡന്റ്, സ്ഥലം എം എല്‍ എ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീ സെയ്തലവിയെ സഹായിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.

പട്ടാമ്പിയിലുള്ള ബ്ലോഗേഴ്സിനു കൂടുതല്‍ വിവരം നല്‍കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു.

അവരവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍, നേരിട്ട്, രണ്ടും കിഡ്നിയും തകരാറിലായ ശ്രീ സെയ്തലവിയുടെ ചികിത്സാനിധിയിലേക്ക് അയക്കാവുന്നതാണ്.

Friday, June 1, 2007

ബൂലോഗ കാരുണ്യം - അംഗത്വം

പ്രിയ ബൂലോഗ സുഹൃത്തുക്കളെ,

ഒരു തരത്തില്‍ പറഞ്ഞാല്‍ നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍/ഭാഗ്യവതികള്‍? നമുക്ക് കാണാം, കേള്‍ക്കാം, ബന്ധുജനങ്ങള്‍ കൂടെയുണ്ട്, പ്രവാസിയാണെങ്കില്‍ അവധിയില്‍ പോകുമ്പോള്‍ ബന്ധുജനങ്ങളുടെ കൂടെ കഴിയാം. ഇന്റര്‍നെറ്റുണ്ട്. ഈ മെയില്‍ ഉണ്ട്. ജീവിതം എത്ര മനോഹരം!

അതേ സമയം, കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്തവര്‍, നടക്കാന്‍ കഴിയാത്തവര്‍, വാര്‍ദ്ധയക്കിത്തില്‍ ബന്ധുജനങ്ങള്‍ ഉപേക്ഷിച്ചവര്‍, കിഡ്നി നഷ്ടപെട്ടവര്‍, ക്യാന്‍സര്‍ ശരീരത്തിനെ കാര്‍ന്നു തിന്നവര്‍, അങ്ങിനെ നിരാലംഭരായ ഒരുപാടു പേരുണ്ട് ഈ ഭൂമി മലയാളത്തില്‍. അവര്‍ക്ക് ഒരു ചെറുകൈ സഹായം നല്‍കുക എന്നതാണീ ബ്ലോഗിന്റെ ലക്ഷ്യം.

ഈ ബ്ലോഗിലെ അംഗങ്ങള്‍ തരുന്ന രൂപ (ഒരു രൂപ മുതല്‍ ഏതു കറന്‍സിയായാലും ) ഓരോ തവണയും പല പല വ്യ്ക്തികള്‍ക്കെത്തിക്കുക എന്നതാണ് ഈ ബ്ലോഗിന്റെ ആദ്യ ദൌത്യം.

ഓരോ അംഗങ്ങളും നല്‍കുന്ന സംഖ്യ ഇതേ ബ്ലോഗില്‍ തന്നെ പറയപെടും. ഒരുമിച്ചു കിട്ടുന്ന സംഖ്യയും വെളിപെടുത്തും. ആര്‍ക്കു കൊടുക്കുന്നു, എത്ര കൊടുത്തു എന്നെല്ലാം പച്ചവെള്ളം പോലെ ഈ ബ്ലോഗില്‍ നിന്നു തന്നെ അറിയാം.

ഈ ഉദ്യമത്തിനു ഒരു കൈത്താങ്ങാകാന്‍ താത്പര്യം ഉള്ളവര്‍ ദയവു ചെയ്ത് rageshku@gmail.com എന്ന മേല്‍വിലാസത്തില്‍ ബന്ധപെടുകയും, ഈ ക്ലബ്ബിലെ ഒരംഗമാകുകയും ചെയ്യുക.

ഒരു ജോഡി ഷൂവിനു വേണ്ടി കരഞ്ഞ് വാശിപിടിച്ച ഞാന്‍, കാലുകള്‍ നഷ്ടപെട്ട ഒരു മനുഷ്യനെ കണ്ടപ്പോള്‍ ഷൂ എന്തിനെനിക്കെന്നോര്‍ത്തു പോയ്!

ക്ലബ്ബിലേക്ക് അംഗത്വം ക്ഷണിക്കുന്നു.

നമ്മള്‍ ഒരു രൂപ വച്ചെങ്കിലും പങ്കുവെച്ചാല്‍ ........................